ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ മറക്കാതിരിക്കാന്‍ ജ്ഞാനശാലയുമായി ഹിന്ദു മഹാസഭ

ഗ്വാളിയോര്‍- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്റെ പേരില്‍ ജ്ഞാന ശാല സ്ഥാപിച്ച് ഹിന്ദു മഹാസഭ. മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ഹിന്ദു മഹാസഭ ഓഫീസിലാണ് ഗോഡ്‌സെ ലൈബ്രറിയും വായനശാലയും ആരംഭിച്ചത്.

നേരത്തെ ഹിന്ദു മഹാസഭ ഗോഡ്‌സെയുടെ ജന്മദിനം ആഘോഷിക്കുകയും അദ്ദേഹത്തെ തൂക്കിലേറ്റിയ ദിനം ബലിദാന്‍ ദിനമായി ആചരിക്കുകയും ചെയ്തിരുന്നു.

ഗോഡ്‌സെയുടെയും അദ്ദേഹത്തിന് പ്രചോദനമേകിയ നേതാക്കളുടെയും ചിത്രങ്ങളില്‍ മാലയിട്ടാണ് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.  

ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്‌ഗേവാര്‍, മദന്‍ മോഹന്‍ മാള്‍വ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളാണ് വായനശാലയിലുള്ളത്.
നാാഥുറാം ഗോഡ്‌സെ, നാരായണ്‍ ആപ്‌തെ എന്നിവരുടെ ചിത്രങ്ങള്‍ മാത്രമല്ല, ജനസംഘം സ്ഥാപക നേതാവ് ശ്യാമ പ്രസാദ് മുഖര്‍ജി ഉള്‍പ്പെടെയുള്ള ഹിന്ദു ദേശീയ നേതാക്കളുടെ ചിത്രങ്ങളും ലൈബ്രറിയിലുണ്ടെന്നും ഇവ ഈ തലമുറയ്ക്കും അടുത്ത തലമുറയ്ക്കും ദേശീയതയുടെ ചൈതന്യം പകരുമെന്നും ഹിന്ദു മഹാസഭാ ദേശീയ വൈസ് പ്രസിഡന്റ് ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു.

 

 

Latest News