Sorry, you need to enable JavaScript to visit this website.

പുരുഷന്മാരെ വശീകരിച്ച് കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയില്‍

തിരുവനന്തപുരം- പുരുഷന്മാരെ വശീകരിച്ച് കൊണ്ടു പോയി മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച നടത്തുന്ന സ്ത്രീ പിടിയിലായി. തിരുവനന്തപുരം കുന്നുകുഴി ബാട്ടണ്‍ഹില്‍ കോളനിയില്‍ സിന്ധു (31)വിനെയാണ് മെഡിക്കല്‍ കോളജ് പോലീസ് പിടികൂടിയത്. കണ്ണേറ്റുമുക്ക് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
ഡിസംബര്‍ 29ന് രാത്രി 10 മണിക്കാണ് പ്രതി മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയ്ക്ക് സമീപത്തുനിന്ന് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. മെഡിക്കല്‍ കോളേജ് ജംഗ്ഷനിലെ ലോഡ്ജില്‍ വാടകയ്ക്ക് മുറി എടുപ്പിക്കുകയും അമിതമായി മദ്യം നല്‍കി അബോധാവസ്ഥയില്‍ ആക്കിയശേഷം യുവാവ് ധരിച്ചിരുന്ന മൂന്നര പവന്റെ സ്വര്‍ണമാലയും ബ്രെയ്‌സ്‌ലെറ്റും 5000 രൂപയും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
 സ്വര്‍ണാഭരണങ്ങള്‍ വില്‍പന നടത്തിയ ചാലയിലെ ജ്വല്ലറിയില്‍നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ സമാനരീതിയില്‍ കൂടുതല്‍ കവര്‍ച്ചകള്‍ ചെയ്തായി സമ്മതിച്ചതായും പോലീസ് പറഞ്ഞു.

 

Latest News