Sorry, you need to enable JavaScript to visit this website.

കടയ്ക്കാവൂരിലെ വിവാദ കേസ് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും

തിരുവനന്തപുരം- കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും.

കേസ് കെട്ടിച്ചമച്ചതാണെന്നതുള്‍പ്പടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ കേസ് ഐ.ജി വിശദമായി അന്വേഷിക്കാന്‍ ഉത്തരവിട്ടത്.

പിതാവ് ക്രൂരമായി മര്‍ദിച്ച് മകനെ കൊണ്ട്  അമ്മക്കെതിരെ മൊഴി നല്‍കിപ്പിച്ചതാണെന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കളും ആക്ഷന്‍ കൗണ്‍സിലും രംഗത്തു വന്നിരുന്നു. കേസ് വനിത ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

എഫ്‌ഐആറില്‍ തന്റെ പേര് ചേര്‍ത്തതിനെതിരെ നേരത്തെ ജില്ല ശിശുക്ഷേമ സമിതി അധ്യക്ഷ അഡ്വ.എന്‍ സുനന്ദയും രംഗത്ത് വന്നിരുന്നു. ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ശിശുക്ഷേമ സമിതി.

ജില്ലാ ശിശുക്ഷേമ സമിതിയല്ല കേസ് പോലീസിന് റഫര്‍ ചെയ്തതെന്നും അതുകൊണ്ട് തന്നെ വിവരം നല്‍കിയ ആളായി തന്റെ പേര് ചേര്‍ക്കാന്‍ കഴിയില്ലെന്നുമാണ് സുനന്ദ വ്യക്തമാക്കിയത്.

പോലീസ് ആവശ്യപ്പെട്ട പ്രകാരം കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുകയും അതിന്റെ റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നുവെന്ന് പറയുന്നു.

 

Latest News