റിയാദ് - ഖത്തർ എയർവെയ്സ് സൗദി സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. നാളെ മുതൽ റിയാദ് സർവീസുകളാണ് ഖത്തർ എയർവെയ്സ് ആരംഭിക്കുക. ജിദ്ദ സർവീസുകൾ വ്യാഴം മുതലും ദമാം സർവീസുകൾ ശരി മുതലും പുനരാരംഭിക്കും. ദോഹയിലേക്കുള്ള വിമാന സർവീസുകൾ നാളെ മുതൽ സൗദിയയും പുനരാരംഭിക്കും. റിയാദിൽ നിന്ന് പ്രതിവാരം നാലു സർവീസുകളും ജിദ്ദയിൽ നിന്ന് ആഴ്ചയിൽ മൂന്നു സർവീസുകളും വീതം പ്രതിവാരം ഏഴു സർവീസുകളാണ് സൗദിയ ദോഹയിലേക്ക് നടത്തുക. റിയാദിൽ നിന്ന് ദോഹയിലേക്കുള്ള ആദ്യ സർവീസ് നാളെ വൈകീട്ട് 4.40 ന് പുറപ്പെടുമെന്നും സൗദിയ അറിയിച്ചിട്ടുണ്ട്.






