വിമാന യാത്രക്ക് മുമ്പ് കുത്തിവെപ്പ് നിര്‍ബന്ധമാണോ? സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടി

ജിദ്ദ- മര്‍ച്ച് 31 മുതല്‍ സൗദിയില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് വാകിസനേഷന്‍ നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി പറഞ്ഞു.

യാത്ര ചെയ്യുന്നതിനു മുമ്പ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന എര്‍പ്പെടുത്തില്ല. മറ്റു രാജ്യങ്ങള്‍ ഒരു പക്ഷേ നിബന്ധന ഏര്‍പ്പെടുത്തിയേക്കാമെങ്കിലും സൗദിയുടെ നിലപാട് ഇതാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആരോഗ്യ മന്ത്രാലയം ഡാറ്റ ആന്റ് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധികൃതരുമായി സഹകരിച്ച് തവക്കല്‍നാ ആപ്പ് വഴി ഹെല്‍ത്ത് പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരുടെ കണക്ക് രേഖപ്പെടുത്തുക പ്രധാനമാണ്.

 

Latest News