Sorry, you need to enable JavaScript to visit this website.
Sunday , June   04, 2023
Sunday , June   04, 2023

വൈദ്യുതി സ്തംഭിച്ചു; പാക്കിസ്ഥാനിലെ പ്രധാന നഗങ്ങള്‍ ഇരുട്ടിലായി

കറാച്ചി- പാക്കിസ്ഥാനിലെ സിന്ധ് തലസ്ഥാനത്തെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി പുനസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. പ്രധാന പ്രസരണ ലൈനുകളിലെ തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളാണ് വിവിധ നഗരങ്ങള്‍ ഇരുട്ടിലായത്
കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ്, പെഷാവര്‍, റാവല്‍പിണ്ടി അടക്കമുള്ള നഗരങ്ങളില്‍ ശനിയാഴ്ച രാത്രി വൈദ്യുതി മുടങ്ങിയത് ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലാക്കി.
എന്‍.ടി.ഡി.സി സംവിധാനത്തിലെ തകരാറാണ് കാരണമെന്ന് വെളിപ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി ശിബില്‍ ഫറാസ് ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ഥിച്ചു.

 

Latest News