ബലൂചിസ്ഥാനിലെ ഭീകരതക്കു പിന്നില്‍ ഇന്ത്യയെന്ന് ഇമ്രാന്‍ ഖാന്‍

ക്വറ്റ- ബലൂചിസ്ഥാനിലെ ഭീകരാക്രമണത്തിനു പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാന്‍  പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
ഹസാര സമുദായത്തിലെ അംഗങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ അദ്ദേഹം അതീവ ദുഃഖം പ്രകടിപ്പിച്ചു.


കൊല്ലപ്പെട്ട കല്‍ക്കരി ഖനിത്തൊഴിലാളികളുടെ കുടുംബങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഇമ്രാന്‍ ഖാന്‍.

ജനുവരി മൂന്നിന് മാച്ച് ടൗണില്‍ നടന്ന ആക്രമണത്തില്‍ 11  പേരാണ് കൊല്ലപ്പെട്ടത്.


സര്‍ദാര്‍ ബഹാദുര്‍ ഖാന്‍ വിമന്‍സ് യൂനിവേഴ്‌സിറ്റിയിലാണ് പ്രധാനമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടത്. വംശീയ അതിക്രമങ്ങള്‍ ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജോലിക്ക് പോകുകയായിരുന്ന ഖനി തൊഴിലാളികളെ തട്ടിക്കൊണ്ടു പോയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു. ആറു പേര്‍ സംഭവ സ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

 

Latest News