പിണറായിയുടെ വിമർശനത്തിനു പിന്നാലെ ജസ്റ്റിസ് കെമാല്‍ പാഷക്ക് തെറിയഭിഷേകം പോലീസില്‍ പരാതി നല്‍കി

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയനെ വിജയനെ വിമർശിച്ചതിനു പിന്നാലെ ഫോണില്‍ തെറിയഭിഷേകം നേരിടുന്ന ഹൈക്കോടതി മുന്‍ ജഡ്ജി കെമാല്‍ പാഷ പോലീസില്‍ പരാതി നല്‍കി.  വൈറ്റില, കുണ്ടന്നൂര്‍ പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ജസ്റ്റിസ് കെമാല്‍ പാഷയെ  മുഖ്യമന്ത്രി പരോക്ഷമായി വിമർശിച്ചിരുന്നു. അരാഷ്ട്രീയത്തിന് കുടപിടിക്കരുതെന്നായിരുന്നു വിജയന്റെ വിമര്‍ശനം. നീതിപീഠത്തില്‍ ഉന്നത സ്ഥാനം വഹിച്ചവര്‍ ഉത്തരവാദിത്തമില്ലാത്ത വിമര്‍ശനം നടത്തരുതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

പിണറായി രാജാവല്ലെന്നും ഉദ്ഘാടനം ഓണ്‍ലൈനായിരുന്നെങ്കില്‍ ജനങ്ങള്‍ വട്ടംകറക്കാതെ അത് നേരത്തെ നടത്താമായിരുന്നില്ലേയെന്നുമായിരുന്നു കെമാല്‍ പാഷയുടെ വിമര്‍ശനം.

പാലം ഉദ്ഘാടനം വൈകിപ്പിച്ച സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച വി 4 കൊച്ചി പ്രവര്‍ത്തകരുടെ നടപടിയെയും അജ്ഞാതര്‍ പാലം തുറന്നുകൊടുത്ത നടപടിയെയും കെമാല്‍ പാഷ ശക്തമായി ന്യായീകരിച്ചിരുന്നു.

അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ ഉപയോഗിച്ചാണ് അധികം അസഭ്യവര്‍ഷങ്ങളും. ഒരു ലോക്കല്‍ ലാന്റ് ലൈന്‍ നമ്ബറില്‍ നിന്നും  വിളിച്ചിട്ടുണ്ട്.

Latest News