സെക്‌സില്‍ പുതുമ തേടി; കഴുത്തില്‍ കയര്‍ മുറുകി യുവാവിന് ദാരുണാന്ത്യം

നാഗ്പൂര്‍- ലൈംഗികതയില്‍ പുതുമ തേടിയ യുവാവ് കഴുത്തില്‍ കയര്‍ മുറുകി മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഖപര്‍ഖേഡയിലെ ലോഡ്ജിലാണ് സംഭവം.


യുവതിയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത 28 കാരനാണ് ദാരുണാന്ത്യം.


അശ്ലീല വിഡിയോ കണ്ട ശേഷം യുവതി ലൈംഗികതയിലെ പുതുമക്കായി യുവാവിനെ കയര്‍ ഉപയോഗിച്ച് കസേരയില്‍ ബന്ധിക്കുകുയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൈ കാലുകള്‍ക്കു പുറമെ കഴുത്തിലും കയര്‍ കെട്ടിയിരുന്നു. കഴുത്തില്‍ കെട്ടിയ കയര്‍ മുറുകിയാണ് മരണം.


യുവതി വാഷ്‌റൂമില്‍ പോയ സമയത്ത് കസേര മറിഞ്ഞുവീഴുകയും യുവാവിന്റെ കഴുത്തില്‍ കയര്‍ മുറുകകയായിരുന്നു.
തുടര്‍ന്ന് യുവതി ലോഡ്ജ് മാനേജറെ വിവരമറിയിക്കുകായിരുന്നു. ലോഡ്ജിലെ ജീവനക്കാര്‍ എത്തുമ്പോഴേക്കും യുവാവ് മരിച്ചിരുന്നു. കേസെടുത്ത് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

 

Latest News