നോയിഡ- ഉത്തര്‍പ്രദേശില്‍ ലിഫ്റ്റ് കൊടുത്ത കാറില്‍ കയറി രണ്ട് പേരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. യു.പിയിലെ ഗൗതം ബുദ്ധ്‌നഗറിലെ പോലീസുകാരനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
മര്‍ദനത്തിനും കവര്‍ച്ചക്കും തെളിവില്ലാത്തതിനാല്‍ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ദാദ്രി പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം തുടരുകയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നോയിഡയില്‍ നിന്ന് ബുലന്ദ്ഷഹറിലേക്ക് പോകുകയായിരുന്ന പരാതിക്കാരനും സഹോദരനും ഹെഡ് കോണ്‍സ്റ്റബിള്‍ ഓംബീര്‍ ഭാട്ടിയെ കാറില്‍ കയറ്റിയത്.
യാത്രക്കിടെ, പോലീസുകാരന്‍ തന്റെ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും ചില രേഖകളും പണവും കവര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.
ഹെഡ് കോണ്‍സ്റ്റബിളിനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.






