Sorry, you need to enable JavaScript to visit this website.

ലണ്ടന്‍ നഗരത്തില്‍ മുപ്പതില്‍  ഒരാള്‍ക്ക് കോവിഡ്

ലണ്ടന്‍- ലണ്ടനില്‍ കോവിഡ് 19 വ്യാപനം അതിരൂക്ഷമെന്ന് മുന്നറിയിപ്പ്. രോഗികളുടെ ആധിക്യം മൂലംഅധികം വൈകാതെ ആശുപത്രികളില്‍ ഇടമില്ലാത്ത സാഹചര്യമുണ്ടാകുമെന്ന് മേയര്‍ സാദിഖ് ഖാന്‍ പ്രസ്താവനയില്‍ പറഞ്ഞു. ലണ്ടനില്‍ ഗുരുതരമായ സാഹചര്യമാണുള്ളത്. കോവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നഗരത്തിലെ 30 പേരില്‍ ഒരാള്‍ക്കെന്ന കണക്കില്‍ കോവിഡ് വ്യാപിച്ചിട്ടുണ്ട്. അടിയന്തരമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ ആരോഗ്യസംവിധാനങ്ങള്‍ മതിയാകാതെ വരികയും ം കൂടുതല്‍ പേര്‍ മരിക്കുകയും ചെയ്യും, മേയര്‍ പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം പൊടുന്നനെ കുറഞ്ഞില്ലങ്കില്‍ വരുന്ന ആഴ്ചകളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികളില്‍ ഇടമില്ലാത്ത അവസ്ഥയുണ്ടാകും. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ഉണ്ടാകമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


 

Latest News