രചയിതാവ് അറിയാതെ കവിത സംപ്രേഷണം ചെയ്തു; വന്‍ തുക നഷ്ടപരിഹാരം

റിയാദ് - രചിയതാവിന്റെ അനുമതി നേടാതെ കവിത സംപ്രേഷണം ചെയ്തതിന് ചാനല്‍ കമ്പനിക്ക് 43,000 റിയാല്‍ പിഴ ചുമത്തിയതായി സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറിയിച്ചു.

ഇതില്‍ 40,000 റിയാല്‍ കവിതയുടെ രചയിതാവിനുള്ള നഷ്ടപരിഹാരമാണ്. ഇതിനു പുറമെ പൊതുഅവകാശ കേസില്‍ ചാനല്‍ കമ്പനിക്ക് 3,000 റിയാല്‍ പിഴ ചുമത്തി.

തന്റെ കവിത അനുമതിയില്ലാതെ സംപ്രേക്ഷണം ചെയ്ത ചാനലിനെതിരെ രചയിതാവ് സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിക്ക് പരാതി നല്‍കുകയായിരുന്നു.

വ്യക്തികളുടെ ബൗദ്ധിക, സാഹിത്യ അവകാശങ്ങള്‍ ആരും ലംഘിക്കരുത്. സാഹിത്യ, കലാ രചനകളും സൃഷ്ടികളും ഉപയോഗിക്കുന്നതിന് രേഖാമൂലം അനുമതി നേടുന്നത് ശിക്ഷാ നടപടികള്‍ ഒഴിവാക്കുമെന്നും സൗദി അതോറിറ്റി ഫോര്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി പറഞ്ഞു.

 

Latest News