കൊച്ചി-കുണ്ടന്നൂർ മേൽപാലവും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. വൈറ്റില മേൽപ്പാലത്തിന് പിന്നാലെ ഓൺലൈനായാണ് കുണ്ടന്നൂർ മേൽപ്പാലവും ഉദ്ഘാടനം നിർവഹിച്ചത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു. 2018 ജൂൺ 5നാണ് പാലം ഉദ്ഘാടനം ചെയ്തത്. അപ്രോച്ച് ഉൾപ്പെടെ 740 മീറ്റർ നീളമുണ്ട് പാലത്തിന്. 74.5 കോടി രൂപയാണ് നിർമാണച്ചെലവ്