കോൺഗ്രസ് നേതാവ് മാധവ് സിംഗ് സോളങ്കി അന്തരിച്ചു

ന്യൂദൽഹി- പ്രമുഖ കോൺഗ്രസ് നേതാവും ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുമായിരുന്ന മാധവ് സിംഗ് സോളങ്കി അന്തരിച്ചു. 93 വയസായിരുന്നു. നരസിംഹ റാവു മന്ത്രിസഭയിൽ വിദേശകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന സോളങ്കി കേരള രാഷ്ട്രീയത്തിലും എ.ഐ.സി.സിയുടെ ചുമതല വഹിച്ചിരുന്നു. 1976 മുതൽ ഗുജറാത്തിൽ നാലു തവണ മുഖ്യമന്ത്രി പദവി വഹിച്ച നേതാവായിരുന്നു സോളങ്കി. പിന്നീട് രാജീവ് ഗാന്ധി മന്ത്രിസഭയിൽ ആസൂത്രണ വകുപ്പ് സഹമന്ത്രയായി.
 

Latest News