Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വരവായി കേരളത്തിലും നാല് സ്വകാര്യ ട്രെയിനുകള്‍

പാലക്കാട്- ഇന്ത്യയില്‍ സ്വകാര്യ ട്രെയിനുകളുടെ പട്ടിക തയ്യാറായി. വിവിധ ഡിവിഷനുകളിലായി 12 ക്ലസ്റ്ററുകളില്‍ 152 ട്രെയിനുകളുടെ പട്ടികയാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. ചെന്നൈ ക്ലസ്റ്ററിലെ 28 സ്വകാര്യ ട്രെയിനുകളില്‍ നാലെണ്ണം കേരളത്തിലൂടെ ഓടുന്നവയാണ്. മൂന്ന് ട്രെയിനുകള്‍ കേരളത്തില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് മടങ്ങിയെത്തുന്നവയും, ഒരു ട്രെയിന്‍ കേരളത്തിലൂടെ കടന്നുപോകുന്നതുമാണ്. കൊച്ചുവേളി-ലുംഡിങ്, കൊച്ചുവേളി-എറണാകുളം, എറണാകുളം-കന്യാകുമാരി, ചെന്നൈ -മംഗലാപുരം എന്നിവയാണ് കേരളത്തില്‍ നിന്നും സര്‍വീസ് ആരംഭിയ്ക്കന്നതും, കേരളത്തിലൂടെ കടന്നുപോകുന്നതുമായ സ്വകാര്യ ട്രെയിനുകള്‍.തീവണ്ടികളുടെ സമയക്രമത്തില്‍ ഉള്‍പ്പടെ തീരുമാനമായി. കൊച്ചുവേളിഎറണാകുളം ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ് നടത്തുക. കൊച്ചുവേളിയില്‍നിന്നും ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങളില്‍ രാത്രി 7.50ന് പുറപ്പെട്ട് 11.30ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്നും വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 6.45ന് പുറപ്പെട്ട് 10.25ന് കൊച്ചുവേളിയിലെത്തും. കൊല്ലം, കോട്ടയം എന്നിവ മാത്രമായിരിയ്ക്കും ഇടയിലുള്ള സ്‌റ്റോപ്പ്. കന്യാകുമാരിഎറണാകുളം തീവണ്ടി ദിവസേന രാവിലെ ആറു മണിക്ക് കന്യാകുമാരിയില്‍നിന്ന് പുറപ്പെട്ട് 12ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് ദിവസവും ഉച്ചയ്ക്ക് രണ്ടിന് പുറപ്പെട്ട് രാത്രി 8.30ന് കന്യാകുമാരിയില്‍ എത്തും നാല് സ്‌റ്റോപ്പുകളാണ് ഇടയില്‍ ഉണ്ടാവുക.ചെന്നൈ- മംഗലാപുരം ട്രെയിന്‍ എല്ലാ ചൊവ്വാഴ്ചയും ചെന്നൈയില്‍നിന്നും രാത്രി 7.10ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 3.50ന് മംഗലാപുരത്ത് എത്തും. മംഗലാപുരത്തുനിന്ന് എല്ലാ ബുധനാഴ്ചയും വൈകീട്ട് 5.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് ചെന്നൈയിലെത്തും. എട്ട് സ്‌റ്റോപ്പുകള്‍ മാത്രമാണ് ഇടയില്‍ ഉണ്ടാവുക. കൊച്ചുവേളി ലുംഡിങ് ട്രെയിന്‍ വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കൊച്ചുവേളിയില്‍നിന്നും പുറപ്പെടും. തിരികെ ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലുംഡിങ്ങില്‍നിന്നും പുറപ്പെടും 18 സ്‌റ്റോപ്പുകളാണ് ഇടയില്‍ ഉണ്ടാവുക.

Latest News