Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹുറൂബ് കെണിയിൽ കുടുങ്ങിയ  ആറു പേർ കൂടി നാടണഞ്ഞു  

ദമാം തർഹീൽ വഴി നാട്ടിലേക്ക് മടങ്ങിയ ആറുപേർ നാസ് വക്കത്തിനോടൊപ്പം.

ദമാം- ഹുറൂബ് കെണിയിൽ കുടുങ്ങിയ ആറു പേർ കൂടി സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായത്തോടെ നാടണഞ്ഞു. അബ്ദുൽ ഖാദർ പൊന്നാനി, അബ്ദുൽ ഹക്കീം കൊണ്ടോട്ടി, അച്ചൻ കുഞ്ഞ് തിരുവല്ല, ഫൈസൽ കണ്ണൂർ, അബ്ദുൽ ഖാദർ മലപ്പുറം എന്നീ മലയാളികളും കോയമ്പത്തൂർ സ്വദേശി അബ്ദുൽ അലിയുമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്.
അബ്ദുൽ അലി ഒഴികെയുള്ള അഞ്ച് പേരും റിയാദിൽ മറ്റു സ്ഥാപനങ്ങൾക്കു മണിക്കൂർ വ്യവസ്ഥയിൽ സപ്ലൈ ചെയ്യുന്ന മാൻ പവർ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഒരു ഉത്തർപ്രദേശുകാരൻ മേധാവിയായി എത്തിയതോടെ കമ്പനിയിൽ പ്രതിസന്ധി തുടങ്ങിയിരുന്നു. 
മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നപ്പോൾ കമ്പനി തങ്ങളെ ഹുറൂബാക്കുകയായിരുന്നു എന്ന് തൊഴിലാളികൾ പരിഭവിച്ചു. ഭക്ഷണത്തിനു പോലും വകയില്ലാതെ വന്നതോടെ എങ്ങനെയെങ്കിലും നാടണയാനുള്ള മാർഗം തേടി അഞ്ചുപേരും എംബസിയെ സമീപിച്ചു. എംബസി അധികൃതർ ഇവരെ നാട്ടിലെത്തിക്കുന്നതിന് നാസ് വക്കത്തെ ചുമതലപ്പെടുത്തി. ദമാം തർഹീൽ മേധാവി ബ്രിഗേഡിയർ അബ്ദുൽ അസീസ് അൽ സ്വയ്ഫിനെ കാര്യം ധരിപ്പിച്ച നാസ് വക്കം ഇവർക്ക് എക്‌സിറ്റ് തരപ്പെടുത്തി. 
ബന്ധുക്കളാണ് തന്നെ ഹുറൂബാക്കിയതെന്ന് കോയമ്പത്തൂർ സ്വദേശി അബ്ദുൽ അലി പരിതപിക്കുന്നു. കഴിഞ്ഞ വർഷാവസാനം രണ്ട് ലക്ഷം രൂപ വിസക്ക് ഈടാക്കി ഭാര്യാപിതാവും ഭാര്യയുടെ സഹോദരി ഭർത്താവും തന്നെ ഇരുവരും ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കൊണ്ടുവരികയായിരുന്നു. എന്നാൽ മാസങ്ങൾ ജോലി ചെയ്തിട്ടും ദമാമിന് സമീപമുള്ള കുടിവെള്ള വിതരണ സ്ഥാപനത്തിൽനിന്ന് തനിക്ക് കൃത്യമായി ശമ്പളം ലഭിച്ചില്ല. മാത്രമല്ല ഭാര്യാ പിതാവിൽനിന്ന് തനിക്ക് മർദനവും മാനസിക പീഡനവും ഏൽക്കേണ്ടിവന്നതായും അബ്ദുൽ അലി പറഞ്ഞു. പിന്നീട് ഇരുവരും ഇടപെട്ട് തന്നെ ഹുറൂബാക്കുകയും ചെയ്തു. ചില സുഹൃത്തുക്കളുടെ ഉപദേശ പ്രകാരം എംബസിയെ സമീപിച്ചപ്പോൾ നാസ് വക്കത്തെ കാണാൻ നിർദേശിക്കുകയായിരുന്നു. തർഹീലുമായി ബന്ധപ്പെട്ട് നാസ് വക്കം അബ്ദുൽ അലിയുടെ എക്‌സിറ്റ് നടപടികളും പൂർത്തിയാക്കി. തങ്ങൾക്ക് താമസ സൗകര്യവും നാട്ടിലെത്താനുള്ള അവസരവും ഒരുക്കിയ നാസ് വക്കത്തിനും മറ്റും നന്ദി പറഞ്ഞ് ആറു പേരും വിമാനം കയറി.
 

Latest News