പ്രവാസിയുടെ ഭാര്യ എല്ലാ വെള്ളിയാഴ്ചയും മണവാട്ടിയുടെ വേഷമണിയുന്നു-video

ലാഹോര്‍-കഴിഞ്ഞ 16 വര്‍ഷമായി എല്ലാ വെള്ളിയാഴ്ചയും നവവധുവിന്റെ വേഷമണിയുന്ന ഒരു സ്ത്രീയുണ്ട് പാക്കിസ്ഥാനില്‍.
വിഷാദവും ഏകാന്തതയും ഒഴിവാക്കാനും സന്തോഷം തിരിച്ചു പിടിക്കാനുമാണ്  പഞ്ചാബ് തലസ്ഥാനത്ത് ഹിറാ സീഷാന്‍ എന്ന 42 കാരി അവിശ്വസനീയ മാര്‍ഗം സ്വീകരിക്കുന്നത്.


മണവാട്ടിയാകുന്നതിന്റെ സന്തോഷം ഉമ്മയ്ക്ക് വേണ്ടി ത്യജിച്ചതിനാലാണ്  സ്വയം സന്തോഷത്തിനായി ഹിറ എല്ലാ വെള്ളിയാഴ്ചയും വധുവിന്റെ ഫാന്‍സി വസ്ത്രവും മേക്കപ്പും ആഭരണങ്ങളും ധരിക്കുന്നത്.

തന്റെ ഉമ്മയുടെ അന്തിമാഭിലാഷമായിരുന്ന മരിക്കുന്നതിനു മുമ്പ് തന്റെ വിവാഹം നടക്കണമെന്നതെന്ന് ഹിറാ സീഷാന്‍ പറയുന്നു. ഉമ്മയ്ക്ക് രക്തം നല്‍കാനെത്തിയ സീഷാനെ ഉമ്മയുടെ ആഗ്രഹപ്രകാരമാണ് ഹോസ്പിറ്റലില്‍ വെച്ച് വിവാഹം ചെയ്തത്. ലാഹോറിലെ ഗംഗാ റാം ഹോസ്പിറ്റലിലായിരുന്നു കാന്‍സര്‍ രോഗിയായിരുന്ന ഹിറയുടെ ഉമ്മ. ഇവിടെനിന്ന് റിക്ഷയിലാണ് ഹിറ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്.


ഹിറാ സീഷാന് ആറു മക്കള്‍ ജനിച്ചുവെങ്കിലും രണ്ടു പേര്‍ ജനനത്തില്‍ തന്നെ മരിച്ചു. ഉമ്മയുടെ മരണത്തിനു പുറമെ കുഞ്ഞുങ്ങളുടെ മരണവും ഹിറയെ വിഷാദത്തിലാക്കി.


ഭര്‍ത്താവ് വിദേശത്തായതിനാല്‍തന്നെ സ്ത്രീയെന്ന നിലയില്‍ ഏകാന്തതയില്‍ കഴിയുക വളരെ ബുദ്ധിമുട്ടാണെന്നും ഹിറ പറയുന്നു.


മണവാട്ടി വേഷം ധരിക്കുന്നത് തന്ന സന്തോഷിപ്പിക്കുന്നുവെന്നും 16 വര്‍ഷത്തിനിടെ ഒറ്റ വെള്ളിയാഴ്ചയും ഇത് ഒഴിവാക്കിയിട്ടില്ലെന്നും ഹിറാ സീഷാന്‍ പറഞ്ഞു.

 

Latest News