സക്കീര്‍ ഹുസൈനെ സി.പി.എം തിരിച്ചെടുത്തു; വൈറലായി പഴയ വീഡിയോ

കൊച്ചി- സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെ തിരിച്ചെടുത്തു.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന സക്കീര്‍ ഹുസൈനെ അനധികൃത സമ്പാദനക്കേസിനെ തുടര്‍ന്നാണ് കഴിഞ്ഞ ജൂണില്‍ ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തിരുന്നത്.

പാര്‍ട്ടി കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരുന്നത്. റിപ്പോര്‍ട്ട് ചെയ്ത ജില്ലാ കമ്മിറ്റി സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ശുപാര്‍ശ ചെയ്യുകയായിരുന്നു.
അതിനെടെ, സക്കീര്‍ ഹുസൈന്‍ പോലീസുകാരോട് തട്ടിക്കയറുന്ന പഴയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

 

Latest News