Sorry, you need to enable JavaScript to visit this website.

അസമയത്ത് പുറത്ത് കറങ്ങിയാല്‍  പീഡിപ്പിക്കപ്പെടും- വനിതാ കമ്മീഷന്‍

ലഖ്‌നൗ-  ഉത്തരേന്ത്യയിലെ ജനങ്ങള്‍ ഞെട്ടലോടെ കേട്ട വാര്‍ത്തയാണ് മധ്യ വയ്‌സകയെ പൂജാരിയും കൂട്ടുകാരും പീഡിപ്പിച്ചു കൊന്ന സംഭവം. നിര്‍ഭയ സംഭവത്തിന്റെ പതിന്മടങ്ങ് ക്രൂരവും പൈശാചികവുമായ സംഭവം. ഇപ്പോഴിതാ  യു.പിയില്‍  വന്‍ വിവാദമായ ബദായൂന്‍ കൂട്ട ബലാല്‍സംഗ കേസില്‍ ഇരയെ അപമാനിച്ച് വനിതാ കമ്മീഷന്‍ അംഗത്തിന്റെ പ്രതികരണം. വൈകീട്ട് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയതാണ് പ്രശ്‌നമെന്നും അല്ലെങ്കില്‍ യാതൊരു കുഴപ്പവുമുണ്ടാകില്ലായിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവി പറഞ്ഞുവെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്തു. . ഉത്തര്‍ പ്രദേശിലെ ബദായൂന്‍ ജില്ലയില്‍ പൂജാരി ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ത്രീയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു അവര്‍. 50 വയസുള്ള അങ്കണവാടി ജീവനക്കാരിയെ ആണ് പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ബദായൂന്‍ ജില്ലയിലെ ഉഗൈട്ടിയിലാണ് സംഭവം. ഞായറാഴ്ച വൈകീട്ട് സ്ത്രീ ക്ഷേത്രത്തിലേക്ക് പോയതായിരുന്നു. പിന്നീട് കണ്ടില്ല. ഏറെ നേരത്തിന് ശേഷമാണ് മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. കാലുകള്‍ ഒടിച്ചിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു. ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും സ്വകാര്യ ഭാഗങ്ങളില്‍ മാരകമായ മുറിവേല്‍പ്പിച്ചുവെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞു. പൂജാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Latest News