റിയാദ്- സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സല്‍വ ചെക്ക് പോയിന്റ് ഉടന്‍ തുറക്കും. ഇതു തുറക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അടുത്ത മണിക്കൂറുകളില്‍ അതിര്‍ത്തി പൂര്‍ണമായും തുറക്കുമെന്ന് സൗദി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചത്. സല്‍വ ചെക്ക് പോയിന്റിലെ സിമന്റ് ബാരിക്കേഡുകള്‍ എടുത്തുമാറ്റി. ഇവിടെ കസ്റ്റംസ്, ഇമിഗ്രേഷന്‍, ആരോഗ്യം തുടങ്ങിയ വകുപ്പുകള്‍ പ്രവര്‍ത്തനസജ്ജമായി.







