ഡോണള്‍ഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറണ്ട്

ബാഗ്ദാദ്- ജോ ബൈഡനു മുന്നില്‍ ഒടുവില്‍ അടിയറവ് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറണ്ട്.
കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ ജനറല്‍ ഖാസിം സുലൈമാനിയേയും  ശക്തനായ ഇറാഖ് മിലിഷ്യ നേതാവ് അബു മഹ്ദി അല്‍ മുഹന്ദിസിനേയും കൊലപ്പെടുത്തിയ കേസില്‍ ട്രംപിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഇറാഖ് ജുഡീഷ്യറി അറിയിച്ചു.

അമേരിക്ക ആസൂതണം ചെയ്ത് നടപ്പിലാക്കിയ  ഡ്രോണ്‍ ആക്രമണം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ബാഗ്ദാദിലെ അന്വേഷണ കോടതിയിലെ ജഡ്ജിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കഴിഞ്ഞ ജനുവരിയില്‍ തലസ്ഥാനത്തെ വിമാനത്താവളത്തിന് പുറത്താണ് ഇരുവരും കൊല്ലപ്പെട്ടത്.

സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്ന പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സിന്റെ ഡെപ്യൂട്ടി നേതാവായിരുന്നു അല്‍ മുഹന്ദിസ്.

 

Latest News