കെ.സുരേന്ദ്രന് കോവിഡ് 

കോഴിക്കോട്- ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് കോവിഡ് ബാധിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയില്‍ലാണ് കെ.സുരേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെ നഗരത്തിലെ  സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സക്കായി മാറ്റി.  നേരത്തെ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളെ കാണാന്‍ പോയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു സുരേന്ദ്രന്‍ കോഴിക്കോടെത്തിയത്. സുരേന്ദ്രന്റെ ആരോഗ്യനില തൃപ്തികരമാണ്.


 

Latest News