കുടുംബം വിദേശത്താണെങ്കിലും ഇഖാമ പുതുക്കാന്‍ തടസ്സമില്ല

റിയാദ് - കുടുംബാംഗങ്ങള്‍ വിദേശത്താണെങ്കിലും സൗദിയില്‍ കഴിയുന്ന വിദേശികളുടെ  ഇഖാമ പുതുക്കുന്നതിന് തടസ്സമില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിദേശത്ത് കഴിയുന്ന ഭാര്യയുടെ ഇഖാമ പുതുക്കാന്‍ കഴിയുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
കുടുംബനാഥന്‍ സൗദി അറേബ്യക്കകത്താണെങ്കില്‍ ഇഖാമ പുതുക്കാവുന്നതാണ്.
ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന വിദേശികളുടെ ഇഖാമകളുടെ ഉത്തരവാദിത്തം തൊഴിലുടമകള്‍ക്കാണ്. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്ന വിദേശികളുടെ ഇഖാമകള്‍ തൊഴിലുടമകള്‍ ജവാസാത്ത് ഡയറക്ടറേറ്റില്‍ ഏല്‍പിക്കുകയോ വിദേശികള്‍ രാജ്യം വിട്ട ശേഷം അവ നശിപ്പിക്കുകയോ വേണമെന്നും ജവാസാത്ത് വ്യക്തമാക്കി.

 

Latest News