ശക്തമായ ഇടിമിന്നല്‍, വാഗമണില്‍  സന്ദര്‍ശകര്‍ക്ക് വിലക്ക് 

തൊടുപുഴ- ശക്തമായ മിന്നലിനെ തുടര്‍ന്ന് വാഗമണ്‍ മേഖലയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞു ശക്തമായ മിന്നല്‍ ഉണ്ടായതോടെയാണ് മൊട്ടക്കുന്ന്, ആത്മഹത്യാ മുനമ്പ് എന്നിവിടങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ശക്തമായ കാറ്റിനെത്തുടര്‍ന്ന് കോലാഹലമേട് ആത്മഹത്യാ മുനമ്പില്‍ ഏര്‍പ്പെടുത്തിയിരുന്ന സന്ദര്‍ശന വിലക്ക് കഴിഞ്ഞ ദിവസം പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയാണ് മിന്നല്‍ കൂടി വന്നിരിക്കുന്നത്. വാഗമണ്‍ ഡെസ്റ്റിനേഷന്‍ കമ്മിറ്റി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ ഇവിടങ്ങളില്‍ സഞ്ചാരികള്‍ക്ക് അപകട സാഹചര്യങ്ങളെ സംബന്ധിച്ചു മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

Latest News