ട്രംപ് അനുകൂലികളുടെ കലാപത്തിനുശേഷം ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്

വാഷിംഗ്ടണ്‍- നാല് പേരുടെ മരണത്തിനിടയാക്കിയ അക്രമാസക്ത പ്രതിഷേധത്തിനു പിന്നാലെ യു.എസ് ജനപ്രതിനിധികള്‍ ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയം അംഗീകരിച്ചു.


ബൈഡന്റെ വിജയം പ്രഖ്യാപിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളിലേക്ക് നടത്തിയ മാര്‍ച്ചാണ് അക്രമാസക്തമായത്. ഒരു സ്ത്രീ പോലീസ് നടത്തിയ വെടിവെപ്പിലാണ് കൊല്ലപ്പെട്ടത്.


പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനപ്രകാരമാണ് അനുയായികള്‍ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്.

 

Latest News