അമേരിക്കയില്‍ അക്രമികളോടൊപ്പം ദേശീയ പതാകയേന്തി ഇന്ത്യക്കാരും

വാഷിംഗ്ടണ്‍- യു.എസ് കാപിറ്റോള്‍ മന്ദിരത്തില്‍ അക്രമം അഴിച്ചുവിട്ട ട്രംപ് അനുകൂലികളോടൊപ്പം ദേശീയ പതാകയേന്തി ഇന്ത്യക്കാരും. പ്രതിഷേധമാര്‍ച്ച് ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇന്ത്യയുടെ പതാകയുമായി ചിലര്‍ എത്തിയത്. അമേരിക്കയുടെ പതാകയോടൊപ്പം ഇന്ത്യന്‍ പതാക പാറുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിച്ചു.  
ട്രംപിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ദേശീയ പതാക ഉപയോഗിക്കരുതെന്ന് പ്രവര്‍ത്തകരോട് ബി.ജെ.പി നേതൃത്വം ഉപദേശിച്ചതുമാണ്.
ഇതു നമ്മള്‍ പങ്കെടുക്കേണ്ടതില്ലാത്ത സമരമാണെന്ന് ചൂണ്ടിക്കാട്ടി
ദേശീയ പതാകയുമായി കാപിറ്റോളിലെത്തിയതിനെ
പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്‍ഗാന്ധി വിമര്‍ശിച്ചു.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് കാപിറ്റോള്‍ മന്ദിരത്തില്‍ അക്രമാസക്ത പ്രതിഷേധം.  അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം.

 

Latest News