Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.ഡി.എഫിനെ ലീഗ് നയിക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യം- കെ.സുധാകരന്‍

കോഴിക്കോട്- യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണെന്ന പിണറായിയുടെ പ്രസ്താവന അപഹാസ്യമാണെന്നും ആസനത്തിൽ ആലുമുളച്ചാൽ തണലെന്ന നിലപാടാണ് പിണറായിക്കെന്നും കെ.സുധാകരൻ എം.പി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോഴിക്കോട് നടക്കുന്ന കോൺഗ്രസ് മലബാർ മേഖലാ നേതൃ യോഗത്തിന് എത്തിയ അദ്ദേഹം വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു. വെൽഫെയർ പാർട്ടിയുമായി നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമോ നീക്കുപോക്കോ ഉണ്ടാവില്ലെന്നും എന്നാൽ ആര് വോട്ട് നൽകിയാലും സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.

കോൺഗ്രസിൽ നേതൃമാറ്റം തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണ്. കോൺഗ്രസ് ഉടൻ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ അലംഭാവം തുടരുകയാണ്. തെളിവുള്ളതിനാലാണ് സ്പീക്കർക്കെതിരെ അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Latest News