തിരുവനന്തപുരം- ഡോളർ കടത്ത് കേസ് വിവാദത്തിൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും അഴിമതി നടത്തിയതായി തെളിയിച്ചാൽ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു സ്പീക്കർ. നിയമസഭാ സെക്രട്ടറിയും സ്പീക്കർക്കൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
നിയമസഭാ സ്പീക്കറെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് പ്രമേയത്തിൽ യുക്തമായ തീരുമാനം എടുക്കു.െ ഭരണഘടനാപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് ചട്ടങ്ങളുടെയും കീഴ് വഴക്കങ്ങളുടെയും അടിസ്ഥാനത്തിൽ നോട്ടീസിൽ യുക്തമായ നടപടി കൈക്കൊളളും.
കസ്റ്റംസിന്റെ അന്വേഷണം ഒരുതരത്തിലും തടസ്സപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. സ്പീക്കറുടെ പേഴ്‌സണൽ സ്റ്റാഫിന് കസ്റ്റംസ് നോട്ടീസ് ചട്ടപ്രകാരം നൽകണമെന്നാണ് ആവശ്യപ്പെട്ടതെന്നും സ്പീക്കർ വ്യക്തമാക്കി