Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹാക്ക് ചെയ്യപ്പെടും; വാട്‌സ്ആപ്പിൽ വരുന്നത് വ്യാജ സന്ദേശം 

ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പും ഫോണും ഹാക്ക് ചെയ്യപ്പെടുമെന്ന വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കുന്നു. ചാറ്റ് ആപ്ലിക്കേഷനെ ബാധിക്കുന്ന ഹാക്കിംഗ് ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന തട്ടിപ്പ് സന്ദേശമാണ് വാട്‌സ്ആപ് ഉപയോക്താക്കൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 
ഉടൻ തന്നെ മറ്റൊരു സന്ദേശം ലഭിക്കുമെന്നും അതിൽ അർജന്റീന ഈസ് ഡൂയിംഗ് ഇറ്റ് എന്ന് ഉണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. കോവിഡ് 19 നെതിരെ സൗത്ത് അമേരിക്കൻ രാജ്യം സ്വീകരിക്കുന്ന നടപടികളാണ് വിശദീകരിക്കുന്നതെന്നും അതോടൊപ്പമുള്ള വീഡിയോയിൽ ക്ലിക്ക് ചെയ്താൽ പത്ത് സെക്കന്റിനകം ഫോൺ ഹാക്ക് ചെയ്യപ്പെടുമെന്നും മുന്നറിയിപ്പിൽ പറയുന്നു. 
കേൾക്കുമ്പോൾ വളരെ ഭയാനകമായി തോന്നുന്ന കാര്യമാണെങ്കിലും വാട്‌സ്ആപ്പിൽ അങ്ങനെയൊരു വീഡിയോ പ്രചരിക്കുന്നില്ലെന്ന് ദ ഇൻഡിപെന്റന്റ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരത്തിലൊരു ഹാക്കിംഗിന് സാധ്യമല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫോർവേഡ് ചെയ്യാൻ കൂടി ഉപദേശമുള്ളതിനാലാണ് വ്യാജ സന്ദേശം വ്യാപകമായി പ്രചരിക്കാൻ കാരണം. അടുത്തു ബന്ധമുള്ളവർ കുടുങ്ങാതിരിക്കാൻ ആരായാലും ചെയ്യുന്ന കാര്യമാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ വൈറലാകാതിരിക്കണമെങ്കിൽ കിട്ടുന്നവർ അത് അവഗണിക്കുക മാത്രമേ മാർഗമുള്ളൂ.
വ്യാജ സന്ദേശങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നും എങ്ങനെ തടയാമെന്നും വാട്‌സ്ആപ്പ് അതിന്റെ വെബ്‌സൈറ്റിൽ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. 
സന്ദേശം അയച്ചിരിക്കുന്നത് വാട്‌സ്ആപ്പിൽനിന്നാണോ എന്ന് ഉറപ്പുവരുത്തണം. ഫോർവേഡ് ചെയ്യണമെന്ന നിർദേശമുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. മെസേജ് ഫോർവേഡ് ചെയ്തില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യപ്പെടുമെന്ന തരത്തിലുള്ള ഭീഷണിയുണ്ടോ എന്നും നോക്കണം. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാതിരിക്കണമെങ്കിൽ ഉടൻ തന്നെ ഫോർവേഡ് ചെയ്യണമെന്ന നിർദേശം പലരും വേഗം പ്രാവർത്തികമാക്കുന്നു. 
വാട്‌സ്ആപ്പിൽനിന്നോ മറ്റാരെങ്കിൽനിന്നുമോ പാരിതോഷികം ലഭിക്കുമെന്ന അറിയിപ്പുണ്ടോ എന്ന കാര്യവും പരിശോധിച്ച് വ്യാജ സന്ദേശമാണോ എന്ന് ഉറപ്പുവരുത്താം.
 

Latest News