Sorry, you need to enable JavaScript to visit this website.

ടാറ്റ സഫാരി തിരിച്ചെത്തുന്നു, ഈ മാസം തന്നെ 

മുംബൈ- ടാറ്റയുടെ ജനപ്രിയ എസ്‌യുവി സഫാരി പുതിയ കരുത്തുറ്റ രൂപഭാവത്തില്‍ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചെത്തുന്നു. കഴിഞ്ഞ വര്‍ഷം ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാവിറ്റാസ് എന്ന കോഡ്‌നാമത്തിലും 2019ലെ ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ ബസാര്‍ഡ് എന്ന കോണ്‍സപ്റ്റായും അവതരിപ്പിക്കപ്പെട്ട എസ് യു വിയാണ് സഫാരി എന്ന ടാറ്റയുടെ ഇതിഹാസ ബ്രാന്‍ഡ് നാമത്തില്‍ തിരിച്ചെത്തുന്നത്. അടിസ്ഥാനപരമായി ഫൈവ് സീറ്ററായ ഹാരിയറിന്റെ ത്രീ റോ / സെവന്‍ സീറ്റര്‍ രൂപമാണ് പുതിയ സഫാരി. ജനുവരിയില്‍ തന്നെ പുതിയ സഫാരി നിരത്തിലെത്തുമെന്നും പ്രീ ലോഞ്ച് ബുക്കിങ് ഉടന്‍ ആരംഭിക്കുമെന്നും ടാറ്റ അറിയിച്ചു.

വിദേശ എസ് യു വികള്‍ നിരത്തുകള്‍ കീഴടക്കി മുന്നേറുന്നതിന് മുമ്പ് രണ്ടു ദശാബ്ദത്തിലേറെ കാലം ഇന്ത്യന്‍ റോഡുകളില്‍ ഏറ്റവും കുടുതല്‍ കണ്ടിരുന്ന എസ് യു വിയാണ് സഫാരി. സാഹസികതും വിനോദവും സവിശേഷ അനുഭവവും പ്രതീക്ഷിക്കുന്നവരെ ആകര്‍ഷിക്കുന്നതായിരിക്കും പുതിയ സഫാരിയെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍ വിഭാഗം മേധാവി ശൈലേഷ് ചന്ദ്ര പറഞ്ഞു. ഡിസൈനിലും വൈവിധ്യത്തിലും ഫീച്ചറുകളിലും നിര്‍മാണ ഗുണമേന്മയിലും വളരെ മുന്നിലായിരിക്കുമിത്. സഫാരിയുടെ രണ്ടാം വരവ് വിപണിയെ ഒന്നുകൂടി ഉര്‍ജ്ജസ്വലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Latest News