ഖത്തറും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിച്ചത് ഇന്ത്യ സ്വാഗതം ചെയ്തു

ന്യൂദല്‍ഹി- അറബ് രാജ്യങ്ങള്‍ക്കിടയിലെ പ്രതിസന്ധിക്ക് വിരാമമിട്ട് ഖത്തറും നാലു അറബ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതിനെ ഇന്ത്യ സ്വാഗതം ചെയ്തു. ഇത് മേഖലയില്‍ സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്തുമെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. സൗദി അറേബ്യയിലെ അല്‍ഉലയില്‍ നിന്ന ജിസിസി ഉച്ചകോടിയിലാണ് ഭിന്നതകള്‍ മാറ്റിവച്ച് ഖത്തറുമായി പരസ്പരം കൈകോര്‍ക്കാന്‍ ബഹ്‌റൈന്‍, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങള്‍ തീരുമാനമെടുത്തത്.

'ജിസിസി ഉച്ചകോടിയിലുണ്ടായ പോസിറ്റീവായ സംഭവവികാസങ്ങളില്‍ ഇന്ത്യ സന്തുഷ്ടരാണ്. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള അനുരജ്ഞനവും സൗഹൃദപുനഃസ്ഥാപനവും സ്വാഗതം ചെയ്യുന്നു. നമ്മുടെ വിദൂര അയല്‍ക്കാരായ എല്ലാ ജിസിസി രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്. പ്രതീക്ഷാനിര്‍ഭരമായ ഇത്തരം നീക്കങ്ങള്‍ മേഖലയിലെ പുരോഗതിക്കും സമാധാനത്തിനും സ്ഥിരതയ്ക്കും പ്രോത്സാഹനമാണ്,' വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. 

Latest News