മക്ക- മക്കയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. തലശ്ശേരി മുഴപ്പിലങ്ങാട് സ്വദേശി കാട്ടില്‍ പീടിക നൗഷാദാണ് (45) മരിച്ചത്. ബത്ത ഖുറൈശില്‍ കാറപകടത്തിലാണ് മരണം.
16 വർഷമായി ഹറമിനു സമീപം ഹോട്ടലിലായിരുന്നു ജോലി. മൃതദേഹം നൂർ ഹോസ്പിറ്റലിലാണ്. സഹോദരന്‍ നൗഫല്‍ മക്കയിലുണ്ട്. കോവിഡ് വ്യാപിക്കുന്നതിനു മുമ്പ് നാട്ടില്‍ പോയി വന്നതാണ്.
പരേതനായ ഹുസൈന്‍-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ- റജീന. മക്കള്‍- നജ് വാന്‍, മുഹമ്മദ് റാജിഅ്, ഫാത്തിമ. മസ്കത്തിലുള്ള നിയാസ്, നാട്ടിലുള്ള നവാബ്, നസീമ, നദീറ എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
മയ്യിത്ത് ഇവിട തന്നെ മറവു ചെയ്യാനാണ് തീരുമാനം. അനന്തര നടപടികള്‍ക്ക് സഹോദരന്‍ നൗഫലിനെ മക്ക ഐ.സി.എഫ് പ്രവർത്തകരായ റഷീദ് അസ് ഹരി, ഫൈസല്‍ സഖാഫി, നൗഫല്‍ സഖാഫി, മുനിർ തുടങ്ങിയവർ സഹായിക്കുന്നു.






