Sorry, you need to enable JavaScript to visit this website.

മന്ത്രി എ കെ ബാലന് കോവിഡ് 

പാലക്കാട്- മന്ത്രി എ കെ ബാലന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് മുൻപ് മന്ത്രിമാരായ തോമസ് ഐസക്, ഇ പി ജയരാജൻ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ സംസ്ഥാനത്ത് 5615 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4922 പേരുടെ പരിശോധനാഫലം നെഗറ്റീവും ആയി.
 

Latest News