കണ്ണൂർ- കണ്ണൂർ ജില്ലയിലെ ചിറ്റാരിപ്പറമ്പിൽ ആറുവയസുകാരന് ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു. കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യപ്രവർത്തകർ കുട്ടിയുടെ വീടും പരിസരവും അണുനശീകരണം നടത്തി. ഇതോടെ കണ്ണൂരിൽ രണ്ടു പേർക്ക് ഷിഗല്ലെ രോഗം ബാധിച്ചു.






