ജിദ്ദ- ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഹജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബിന്‍തന്‍ പറഞ്ഞു.
ജിദ്ദയില്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉംറ സുരക്ഷിതമായിരിക്കുന്നതിന് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് എല്ലാ മുന്‍കരുതല്‍ നടപടികളും ഉറപ്പാക്കുന്നുണ്ട്.
സിഹതി ആപ്ലിക്കേഷന്‍ വഴി കൊറോണ വൈറസ് വാക്‌സിന് സ്വീകരിക്കുന്നതിനു രജിസ്റ്റര്‍ ചെയ്തവര്‍ ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ കുത്തിവെപ്പെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രായ നിബന്ധനക്കു പുറമെ, അകലം പാലിക്കല്‍, സാനിറ്റൈസര്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി എല്ലാ മുന്‍കരുതല്‍ നടപടികളും ഉംറ നിര്‍വഹിക്കുന്നവര്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.