ഭര്‍ത്താവിനെ കാമുകിക്ക് വിട്ടുകൊടുക്കാന്‍ ഒന്നര കോടി രൂപ ചോദിച്ച് ഭാര്യ

ഭോപ്പാല്‍- കാമുകിയോടൊപ്പം പോകാന്‍ ഭര്‍ത്താവിനെ അനുവദിക്കുന്നതിന് ഒന്നര കോടി രൂപ നല്‍കണമെന്ന ആവശ്യവുമായി ഭാര്യ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.
സഹപ്രവര്‍ത്തകയുമായി ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് യുവതി കോടതിയിലെത്തിയത്.  
ഭര്‍ത്താവും കാമുകിയും കൂടി ഒരു അപ്പാര്‍ട്ട്‌മെന്റും 27 ലക്ഷം രൂപയും നല്‍കിയാല്‍ വിവാഹ മോചനത്തിനു സമ്മതമാണെന്ന് യുവതി കോടതിയില്‍ നടത്തിയ കൗണ്‍സിലിംഗിലാണ് ആവശ്യപ്പെട്ടത്.

ദമ്പതികളുടെ കുട്ടികളിലൊരാളാണ് കുടുംബ കോടതിയെ സമീപിച്ചിരുന്നത്. അച്ഛന് സഹപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്നും ഇതു കാരണം വീട്ടില്‍ സ്ഥിരം കലഹമാണെന്നും ഇത് തന്റേയും സഹോദരിയുടേയും പഠനത്തെ ബാധിക്കുന്നുവെന്നുമാണ് കുട്ടി ബോധിപ്പിച്ചത്.
കോടതി കൗണ്‍സിലിംഗിനു വിളിച്ചപ്പോള്‍ തന്നെക്കാള്‍ പ്രായക്കൂടുതലുള്ള സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്നും വിവാഹ മോചനം നടത്തി പുതിയ ജീവിതം തുടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ഭര്‍ത്താവ് അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ഉപാധികളോടെ വിവാഹ മോചനത്തിന് സമ്മതമാണെന്ന് ഭാര്യ അറിയിച്ചത്.

 

 

Latest News