സൗദിയില്‍നിന്ന് മുരിങ്ങ വിശേഷം; വീഡിയോ വൈറലായി

ജിദ്ദ- മുരിങ്ങയുടെ ഔഷധ ഗുണങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ വൈറലാക്കി സോഷ്യല്‍ മീഡിയ.

സൗദിയില്‍നിന്ന് പോസ്റ്റ് ചെയ്ത വിഡിയോ നൂറുകണക്കിനാളുകളാണ് ഇതിനകം ഷെയര്‍ ചെയ്തത്. പ്രവാസികള്‍ തന്നെയാണ് വീഡിയോ ലൈക്ക് ചെയ്യുന്നതിലും ഷെയര്‍ ചെയ്യുന്നതിലും മുന്നില്‍.

വിശദ വിവരങ്ങളറിയാന്‍ നിരവധി പേരാണ് ഫോണ്‍ നമ്പര്‍ അന്വേഷിച്ചും കമന്റ് ചെയ്യുന്നത്.

മുരിങ്ങയുടെ കായും പൂവും ഇലയുമൊക്കെ വിവിധ ഔഷധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് വിശദീകരിക്കുന്നതിനാലും സൗദി അറേബ്യയില്‍ പലയിടത്തും മുരിങ്ങ നന്നായി വളരുന്നതിനാലുമാണ് ഉറവിടമറിയാതെയുള്ള ഈ വീഡിയോ വ്യപാകമായി പ്രചരിക്കാന്‍ കാരണം.

 

Latest News