ന്യൂദല്‍ഹി- അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച രണ്ട് കോവിഡ് വാക്‌സിനുകള്‍ പത്തു ദിവസത്തിനകം വിതരണത്തിന് തയാറാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്നൊരുക്കത്തിന്റെ ഭാഗമായി പരീക്ഷണാര്‍ത്ഥം നടത്തിയ പ്രതീകാത്മക വാക്‌സിന്‍ കുത്തിവെപ്പു പരിപാടിക്ക് (ഡ്രൈ റണ്‍) ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്ര സെനകയും വികസിപ്പിച്ച് പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്ക് നിര്‍മിച്ച കോവാക്‌സിന്‍ എന്നീ മരുന്നുകള്‍ക്കാണ് ഇന്ത്യയില്‍ അനുമതി ലഭിച്ചിട്ടുള്ളത്.
ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദം വന്ന പുതിയ മാരകമായ കൊറോണ വൈറസ് ഇന്ത്യയില്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തില്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനുള്ള ശ്രമിത്തിലാണ് അധികൃതര്‍.