പോര്‍ച്ചുഗലില്‍ കോവിഡ് വാക്‌സിനെടുത്ത നഴ്‌സ് മരിച്ചു 

ലിസ്ബന്‍- കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്‌സാണ് ഫൈസര്‍ വാക്‌സിന്‍ ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം മരണപ്പെട്ടത്. വാക്‌സിന്‍ സ്വീകരിച്ചതാണോ മരണ കാരണം എന്ന കാര്യം വ്യക്തമായിട്ടില്ല. പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജിയിലാണ് സോണിയ ജോലി ചെയ്യുന്നത്.
 സോണിയക്ക് നേരത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന വാദവുമായി ഇവരുടെ പിതാവ് അബിലിയോ അസെവെഡോ രംഗത്തു വന്നു. തന്റെ മകള്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നെന്നും എന്നാല്‍ അസ്വത്ഥതകളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ അബിലിയോ, സോണിയയുടെ മരണത്തിനുള്ള കാരണം എന്താണെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. പോര്‍ച്ചുഗലില്‍ കോവിഡ് ബാധിച്ച്  7,118 പേരാണ് ഇതുവരെ മരിച്ചത്. 427,000 കൊവിഡ് കേസുകള്‍  പോര്‍ച്ചുഗലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest News