ജിസിസി നേതാക്കള്‍ എത്തിത്തുടങ്ങി. ആദ്യമെത്തിയത് ബഹ്‌റൈന്‍ കിരീടാവകാശി

റിയാദ്- അല്‍ഉലായില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അല്‍ഉലാ വിമാനത്താവളത്തിലെത്തിയ ബഹ്‌റൈന്‍, യുഎഇ, ഒമാന്‍ പ്രതിനിധികളെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്വീകരിച്ചു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്, ബഹ്‌റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, ഒമാന്‍ ഉപപ്രധാനമന്ത്രി ഫഹദ് ബിന്‍ മഹ്‌മൂദ് ആല്‍ സഈദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്. കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹ്‌മദ് സബാഹ്, യുഎഇ വൈസ്പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് എന്നിവരും എത്തി.

Latest News