കയ്‌റോ- ഖത്തറുമായുള്ള വ്യോമാതിര്‍ത്തിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. എന്നാല്‍ ഇത് ഈജിപ്ത് മുന്നോട്ടുവെക്കുന്ന ചില ഉപാധികളുടെ അടിസ്ഥാനത്തിലായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ ആവശ്യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
സൗദിയും ഖത്തറും ഇന്നലെ കര,വ്യോമ, സമുദ്ര അതിര്‍ത്തി തുറന്നതു പിന്നാലെയാണ് ഈജിപ്തിന്റെ തീരുമാനം.
അല്‍ ഉലയില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പങ്കെടുക്കുന്നുണ്ട്. മൂന്ന് വര്‍ഷം പിന്നിട്ട ഖത്തര്‍ ഉപരോധം ഉച്ചകോടിയില്‍വെച്ച് പിന്‍വലിക്കുമെന്നാണ് പ്രതീക്ഷ.
2017 ലാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങള്‍ വിഛേദിച്ചത്.