Sorry, you need to enable JavaScript to visit this website.

ജി.സി.സി ഉച്ചകോടി, ഖത്തർ അമീർ സൗദിയിലേക്ക് പുറപ്പെട്ടു

അൽ ഉല(റിയാദ്)- ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാൽപ്പത്തിയൊന്നാമത് ജി.സി.സി ഉച്ചകോടിക്ക് രാഷ്ട്രതലവൻമാർ എത്തിത്തുടങ്ങി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി അൽ ഉലയിലേക്ക് പുറപ്പെട്ടു. സൗദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സൽമാൻ രാജാവിന്റെ ക്ഷണം അനുസരിച്ചാണ് അൽഥാനി എത്തുന്നത്. ബഹ്‌റൈന്, ഈജിപ്ത് രാജ്യങ്ങളിലെ ഭരണാധികാരികളും നയതന്ത്ര ഉദ്യോഗസ്ഥരും സൗദിയിലേക്ക് തിരിച്ചു. ബഹ്‌റൈനെ പ്രതിനിധീകരിച്ച് കിരീടാവകാശിയും യു.എ.എ െപ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റും സമ്മേളനത്തിനെത്തും. മൂന്നര വർഷമായി ഖത്തറിനെതിരെ തുടരുന്ന ഉപരോധം പിൻവലിച്ചതാണ് ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായി പുറത്തുവന്ന ഏറ്റവും വലിയ വാർത്ത. ഖത്തർ അമീർ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇന്നലെ രാത്രിയാണ് സ്ഥിരീകരണമുണ്ടായത്.
 

Latest News