ആലപ്പുഴ- ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ വെട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. സൗത്ത് പോലീസ് സ്റ്റേഷനിലെ സജീഷിനെ അക്രമിച്ച കേസിലെ പ്രതി ലിനോജിനെയാണ് പിടികൂടിയത്. വധശ്രമകേസിലെ പ്രതിയാണ് ലിനോജ്. ലിനോജിന് എതിരെ കാപ്പാ കേസും നിലവിലുണ്ട്. കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിലെ പോലീസുകാരനും കുത്തേറ്റു. ലിജേഷ് എന്ന പോലീസുകാരനാണ് കുത്തേറ്റത്. ഗോഡ്സൺ എന്നയാള പോലീസ് പിടികൂടി.






