Sorry, you need to enable JavaScript to visit this website.

വാക്കുതർക്കത്തിനിടെ സുഹൃത്തിന്‍റെ വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം- വാക്കു തര്‍ക്കത്തിനിടെ ഒരാള്‍ വെട്ടേറ്റ് മരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണന്‍ (57) ആണ് മരിച്ചത്. സുഹൃത്തായ അനിലാണ് വെട്ടിയതെന്ന് രാധാകൃഷ്ണന്‍ മരണമൊഴി നല്‍കി.  അർധ രാത്രിയോടെ പോത്തന്‍കോട് വെച്ചാണ് സംഭവം.
 
കാലില്‍ വെട്ടേറ്റ രാധാകൃഷ്ണന്‍ റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ട് വഴിയാത്രക്കാരന്‍ പോത്തന്‍കോട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു.
 
 പ്രതിക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.

Latest News