ന്യൂദല്‍ഹി- രാജ്യത്ത് പുതുതായി 16,375 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തം കോവിഡ് ബാധ 1.03 കോടിയിലെത്തി.
24 മണിക്കൂറിനിടെ 201 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1.49ലക്ഷമായി.
29,000 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ആക്ടീവ് കേസുകള്‍ കുറഞ്ഞുവരികയാണ്. ചികിത്സയിലുള്ളവര്‍ 2.31 ലക്ഷമായി കുറഞ്ഞു.






