തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പൻ ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരാകില്ല. നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ ഹാജരാകുമെന്നും അയ്യപ്പൻ പറഞ്ഞു. രാവിലെ പത്തിനാണ് അയ്യപ്പനോട് ഹാജരാകൻ കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നത്. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എം.എസ് ഹരികൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായി.