അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; 16 കാരന്‍ പിടിയില്‍

ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയും ബന്ധുവുമായ പതിനാറുകാരന്‍ പോലീസ് പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയുമായി ബന്ധത്തിലായിരുന്നു.

ഓണ്‍ലൈന്‍ പഠനത്തിനായി വീട്ടില്‍നിന്ന് നല്‍കിയ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍  കാണിച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് രണ്ടു മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. അയല്‍വാസിയും ബന്ധുവുമായ പതിനാറുകാരനാണ് പ്രതിയെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. പോക്‌സോ ആക്ട് അനുസരിച്ച് കമ്പംമെട്ട് പോലീസ് കേസെടുത്തു.

 

Latest News