കണ്ണൂര്‍- തനിച്ചു താമസിക്കുകയായിരുന്ന 58 കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയതെരു മണ്ഡപത്തിനടുത്ത് താമസിക്കുന്ന സ്ത്രീയാണ് പീഡനത്തിനിരയായത്. ഇതിനടുത്തുള്ള രമേശനെ (53) യാണ് വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെയാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ സുഹൃത്തും പരാതിക്കാരിയും തമ്മില്‍ വഴി തര്‍ക്കം നിലവിലുണ്ട്. ഇത് ചോദിക്കാനെന്ന പേരില്‍ എത്തിയ പ്രതി, വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീയെ കയറിപ്പിടിക്കുകയായിരുന്നു. പരിക്കേറ്റ സ്ത്രീ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.






