ബി.ജെ.പി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഭക്ഷണം വിളമ്പിയത് എസ്.ഐ; സമൂഹ മാധ്യമങ്ങളില്‍ രോഷം

മാണ്ട്യ- ബി.ജെ.പി നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും റെസ്‌റ്റോറന്റില്‍ ഭക്ഷണം വിളമ്പാന്‍ യൂനിഫോമിട്ട എസ്.ഐ.
കര്‍ണാടകയിലാണ് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയ സംഭവം.
മാണ്ട്യ ജില്ലയിലെ ശ്രാരംഗപട്ടണ താലൂക്കില്‍ കെ.ആര്‍.എസ് മൗര്യ ഹോട്ടലിലാണ് സംഭവം. ഖനി മന്ത്രി സി.സി. പാട്ടീല്‍, സെറികള്‍ചര്‍ മന്ത്രി നാരായണ ഗൗഡ എന്നിവരുടെ പര്യടനത്തിന്റെ ഭാഗമായി എത്തിയ ഉദ്യോഗസ്ഥര്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കുമാണ് കെ.ആര്‍.എസ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ നവീന്‍ ഗൗഡ ഭക്ഷണം വിളമ്പിയത്.
സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ ഫോട്ടോകള്‍ പ്രചരിച്ചതോടെ ഒരു എസ്.ഐ ഇത്രത്തോളം തരംതാഴാമോ എന്നാണ് ആളുകള്‍ ചോദിച്ചത്. പോലീസിലുള്ള സാധാരണക്കാരുടെ വിശ്വാസം പാടേ തകര്‍ക്കുന്നതാണ് സംഭവമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.

 

Latest News