മഹല്ല് പ്രസിഡന്‍റിന്‍റെ ചെരിപ്പില്‍ പശ ഒഴിച്ചു; വേർപെടുത്താന്‍ മൂന്ന് മണിക്കൂറെടുത്തു

മാനന്തവാടി- പളളിയില്‍ നമസ്കാരത്തിനെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിൽ  പശ ഒഴിച്ചു.

മാനന്തവാടി എരുമത്തെരുവ്  പള്ളിയില്‍ മഗരിബ് നമസ്കരിക്കാനെത്തെയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സൂപ്പര്‍ ഗ്ലൂ പോലുള്ള പശ ഒഴിച്ചത്.

കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതിനെ തുർന്ന് ആശുപത്രിയിലെത്തിച്ച സൂപ്പി ഹാജിയുടെ കാലില്‍നിന്ന് ചെരിപ്പ് വേർപെടുത്താന്‍ മൂന്ന് മണിക്കൂറെടുത്തു.  പ്രമേഹ രോഗിയായ സൂപ്പിഹാജിയുടെ കാലിനടിയിലെ തൊലി ഇളകിപ്പോയി​.

മഹല്ല് സെക്രട്ടറി മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. പള്ളിയിൽ സി.സി.ടി.വി ഇല്ലാത്തതിനാൽ പശ തേച്ചയാളെക്കുറിച്ച്​ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Latest News